തളിപ്പറമ്പ് കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രം ദ്രവ്യ കലശാഭിഷേകത്തിന് ഇന്ന് തുടക്കമാകും
21 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽദ്രവ്യ കലശാഭിഷേകം നടക്കുന്നത്.
കണ്ണൂർ : തളിപ്പറമ്പ് കപാലികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ദ്രവ്യ കലശാഭിഷേകത്തിന് ചൊവ്വാഴ്ച മുതൽ തുടക്കമാകും. 13 മുതൽ 18 വരെയാണ് കലശാഭിഷേകം നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽദ്രവ്യ കലശാഭിഷേകം നടക്കുന്നത്.
tRootC1469263">ചൊവാഴ്ച വൈകീട്ട് ആചാര്യവരണത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം , അദ്ധ്യാത്മിക പ്രഭാഷണം, കഥകളി, ബുധനാഴ്ച മുള പൂജ , ബിംബശുദ്ധി , കലശപൂജ, പ്രായശ്ചിത്ത ഹോമം, വ്യാഴാഴ്ച ശാന്തി ഹോമം, അദ്ഭുത ശാന്തി ഹോമം, ഹോമകലശാഭിഷേകം , വെള്ളിയാഴ്ച നായ ശാന്തി ഹോമം, ചോരശാന്തി ഹോമം, ഹോമ കലാശാഭിഷേകം, ശനിയാഴ്ച തത്വകലശപൂജ, തത്വഹോമം, ബ്രഹ്മകലശപൂജ, പരികലശപൂജ, ഞായറാഴ്ച പാണി, ബ്രഹ്മകലശാഭിഷേകം വൈകുന്നേരം നടക്കുന്ന തിടമ്പ് നൃത്തത്തോടുകൂടി ചടങ്ങുകൾ സമാപിക്കും.
ദ്രവ്യ കലശാഭിഷേകത്തിൻ്റെ ഭാഗമായി 5 ദിവസം കഥകളിയും ഉണ്ടായിരിക്കും വാർത്താ സമ്മേളനത്തിൽ മേപ്പള്ളി നാരായണൻ നമ്പൂതിരി, കെ പവിത്രൻ ,പി സിജിത്ത് കുമാർ, വി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)


