കടമ്പൂരിൽ പഞ്ചദിന നാടകോത്സവവും ഗ്രാമോത്സവും ഡിസംബർ 20 ന് തുടങ്ങും
കണ്ണൂർ:കടമ്പൂർ ആർട്സ് ലവേഴ്സ് അസോസിയേഷൻ (കല)യുടെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസത്തെ നാടകോത്സവവും ഒരുദിവസത്തെ ഗ്രാമോത്സവും ഡിസംബർ 20 ന് കടമ്പൂർ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 6-30 ന് പ്രശസ്ത നാടക - ചലച്ചിത്ര നടി നിലമ്പൂർ ആയിഷ നാടകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകൻ വി.ടി. മുരളി,സ്കൂൾ മാനേജർ പി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളാകും.
tRootC1469263">നാല് പതിറ്റാണ്ടുകാലം നാടകരംഗത്ത് നിറഞ്ഞ് നിന്ന നാടക നടി ശാരദ കാടാച്ചിറ 'നാടക നടൻ പ്രകാശൻ കടമ്പൂർ , പഴയ കാല റേഡിയോ നാടക പ്രവർത്തകനും ഗാനരചയിതാവുമായ കടമ്പൂർ രാജൻ എന്നിവരെ ആദരിക്കും തുടർന്ന് തിരുവനന്തപുരം അജന്ത തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന വംശമെന്ന നാടകം അരങ്ങേറും ഡിസംബർ 21 ന് കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന " ഒറ്റ,22 ഗുരുവായൂർ ഗാന്ധാരയുടെ" BC 321 മഗധ",23 ന് തിരുവനന്തപുരം നവോദയയുടെ" സുകുമാരി" 24 ന് സാഹിതി തിയേറ്റേഴ്സിന്റെ "മുച്ചീട്ട് കളിക്കാരന്റെ മകൾ" എന്നീ നാടകങ്ങൾ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നോം: 6-30 ന് എടക്കാട് പബ്ലിക് ലൈബ്രറി, ശ്രേയസ് കടമ്പൂർ എന്നീസ്ഥാപനങ്ങൾ ഒരുക്കുന്ന കരോക്കെ ഗാനങ്ങളുമുണ്ടാകും. തുടർന്ന് വിവിധ ദിവസങ്ങളിൽനടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ എഴുത്തുകാരനും നാടക പ്രവർത്തകനുമായ എം കെ മനോഹരൻ , സാഹിത്യകാരി അംബുജം കടമ്പൂര്, നാടക സംവിധായകനും രചയിതാവുമായ സുരേഷ് ബാബു ശ്രീ സ്ഥ, സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് തുടങ്ങിയവർ പങ്കെടുക്കും. 25 ന് വൈകുന്നേരം അഞ്ച് മണി മുതൽ കടമ്പൂരിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾഒരുക്കുന്നകലാ-സാംസ്കാരിക-നൃത്ത പരിപാടികൾ ഉൾപ്പെടെത്തിയുള്ള ഗ്രാമോത്സവം നടനുംഗായകനുംസാഹിത്യകാര
നുമായ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയും .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മസേനാഗങ്ങൾഎന്നിവരെ ചടങ്ങിൽ ആദരിക്കുമെന്നുംപ്രവേശനം സൗജന്യമായിരിക്കുമെന്നുംസംഘാടക സമിതി ചെയർമാൻ ഡോ:എ വത്സലൻ പറഞ്ഞു. വാർക്കാ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ കെ.വി മഹീന്ദ്രൻ, കല ജോയൻ്റ് സെക്രട്ടറി സി.എ പത്മനാഭൻ, വൈസ് പ്രസി. എ.പി മുംതാസ്, പോഗ്രാം കമ്മിറ്റി കൺവീനർ കെ.വി ജയരാജൻ എന്നിവർ പങ്കെടുത്തു.
.jpg)


