കാടാച്ചിറ മമ്മാക്കുന്ന് റോഡിൽ കാടുമൂടി ഓവുചാൽ, അപകട ഭീഷണിയിൽ യാത്രക്കാർ

Overgrown drain on Kadachira-Mammakkunnu road; commuters face risk of accidents.

  കാടാച്ചിറ: കാടാച്ചിറ മമ്മാക്കുന്ന് റോഡരികിലെ ഓവുചാലുകൾ കാടുമൂടിയതു കാരണം ഇരുചക്രവാഹനയാത്രക്കാർക്ക്് അപകടഭീഷണിയുയർത്തുന്നു. കാടുമൂടിയ ഓവുചാൽ തിരിച്ചറിയാതെ  ബൈക്ക് യാത്രക്കാരും വഴിയാത്രക്കാരും വീഴാൻ സാധ്യതയുണ്ട്. ഇവിടെ പലയിടങ്ങളിലും മേൽസ്‌ളാബില്ലാതെയാണ് ഓവുചാൽ തുറന്നു കിടക്കുന്നത്. 

മാസങ്ങൾക്ക് മുൻപ് ഈ റോഡിൽ ബൈക്ക്  യാത്രക്കാരനായ  യുവാവ് ഓവുചാലിൽ വീണു ഗുരുതരമായി പരുക്കേറ്റു ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ മരണമടഞ്ഞിരുന്നു. ഇതുവഴി മേലൂർ ഭാഗത്തേക്ക് പോയി വരുന്നത് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ്. മഴക്കാലത്ത് അപകടസാധ്യതയേറെയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഓവുചാൽ നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെളളക്കെട്ടുണ്ടാകുന്ന അവസ്ഥയും പലയിടങ്ങളിലുമുണ്ട്.

Tags