ശ്രീകണ്ഠാപുരം കോട്ടൂരിലെ ഡോ. വി എ അഗസ്റ്റിൻ നിര്യാതനായി
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം കോട്ടൂരിലെഡോ. വി എ അഗസ്റ്റിൻ (65) നിര്യാതനായി.റിട്ട. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലാണ് ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെയാണ് അന്ത്യം.
കെ എസ് എസ് പി എ സംസ്ഥാന കൗൺസിലർ, സംസ്കാര സാഹിതി കണ്ണൂർജില്ലാ ഉപാധ്യക്ഷൻ, ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിവൈസ് പ്രസിഡൻ്റ്എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു. ഭാര്യ :ഡോ. കെ.വി ഫിലോമിന (കെ.പി സി സി സെക്രട്ടറി, ശ്രീകണ്ഠാപുരം മുൻ നഗരസഭാ ചെയർപേഴ്‌സൺ)
മക്കൾ : ഡോ. ആൻ മരിയ (മരട് ഹോസ്പിറ്റൽ, ഏറണാകുളം) ഡോ.അഗസ്റ്റിൻ ജോർജ്ജ് (ലൂർദ്ദ് ഹോസ്പിറ്റൽ, തളിപ്പറമ്പ്).
മരുമകൻ : അനിക്ക് ബെല്ലാർമിൻ (ഐബിഎം,ഏറണാകുളം). സഹോദരങ്ങൾ : സിസ്റ്റർ ലില്ലി ജോസ് (എം എസ് എം ഐകോൺവെന്റ്, ജാർഖണ്ഡ് ), ഫാ. ജോസ് വെട്ടിക്കൽ ( ജുഡീഷ്യൽ വികാർ, തലശ്ശേരി അതിരൂപത), ഇസബെല്ല ഓതറയിൽ (റിട്ട. ടീച്ചർ, പുലിക്കുരുമ്പ), സാബു വെട്ടിക്കൽ (ആൻ മരിയ മെഡിക്കൽസ്, ശ്രീകണ്ഠപുരം). ഭൗതികശരീരം ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ശ്രീകണ്ഠാപുരം കോട്ടൂരിലുള്ള സ്വഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. മൃ സംസ്കാര ചടങ്ങുകൾ നാളെ,16 ന് തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കോട്ടൂർ സെന്റ് തോമസ്സ് ദേവാലയത്തിൽ നടക്കും.
.jpg)

