കലാസംവാദങ്ങൾ പുത്തനറിവുകൾ പകരും : ഡോ.സുധീഷ് കോട്ടേമ്പ്രം
Aug 11, 2025, 09:11 IST
കണ്ണൂർ :കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ: ട്രെയിനിംഗ് സ്കൂളിൽചിത്രകൃത്തുസംഗമവും ചിത്രസംവാദവും നടത്തി.പ്രശസ്ത കലാനിരൂപകനും ചിത്രകാരനും കവിയുമായ ഡോ. സുധീഷ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു.നിരന്തരമായ കലാസംവാദങ്ങൾ കലയുടെ പുത്തനറിവുകൾ പകരുമെന്നും അത് കലാകൃത്തുക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">പരിഷത്ത് ജില്ലാ പ്രസിഡണ്ട് .പ്രമോദ് അടുത്തില അധ്യക്ഷനായി.ശശികുമാർ കതിരൂർ,കെ.പി.പ്രമോദ്, വർഗീസ് കളത്തിൽ, പ്രിയാ ഗോപാൽ, മഹേഷ് മാറോളി, അനൂപ് കൊയ്യം എന്നിവർ സംസാരിച്ചു.
.jpg)


