ഭൂമിയെ മറന്നുള്ള വിദ്യാഭ്യാസത്തിന് നിലനിൽപ്പില്ല; ഡോ:പി.പ്രമോദ്
കണ്ണൂർ: ഭൂമിയേയും പ്രകൃതിയേയും മറന്നുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതികൾക്ക് നിലനിൽപ്പില്ലെന്ന് ഡോ:പി. പ്രമോദ്. കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠനവിഭാഗത്തിൻ്റെ പ്രൊഫ: ജോൺസി ജേക്കബ്ബ് അനുസ്മരണ പ്രഭാഷണം, ഭാവിയിലേക്കുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കോയമ്പത്തൂർ സാക്കോണിലെ മുതിർന്ന ശാസ്ത്രജ്ഞനായ പി.പ്രമോദ്.
അമ്പതു വർഷം മുമ്പേ തന്നെ ഇതു മനസ്സിലാക്കി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ ശ്രമിച്ചതാണ് ജോൺ സിയെ പോലുള്ള ആചാര്യന്മാരെ വേറിട്ടു നിർത്തുന്നതെന്നും പ്രമോദ് പറഞ്ഞു. മലബാർ ഹിസ്റ്ററി സൊസൈറ്റി, പ്രതിഷ്ഠാനം എന്നിവയുടെ സഹകരണത്തോടെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
താവക്കര കാമ്പസ്സിൽ നടന്ന ചടങ്ങിൽ വകുപ്പ് അധ്യക്ഷൻ ഡോ.കെ.മനോജ് അധ്യക്ഷത വഹിച്ചു. കെ.ഇ.കരുണാകരൻ ജോൺ സിയെ അനുസ്മരിച്ചു. ഡോ. പ്രദീപൻ പെരിയാട്ട് ഡോ. അനുപ് കേശവൻ, 'വി.സി. ബാലകൃഷ്ണൻ എം പി. അഭിജിത്ത്, സി.സുനിൽകുമാർ ,ഹരിപ്രിയ എന്നിവർ സംസാരിച്ചു.