കണ്ണൂരിൽ ഡോ. എം. സുദർശൻ അന്തരിച്ചു

Dr. M. Sudarshan passes away in Kannur.

കണ്ണൂർ: തളാപ്പ് അമ്പലത്തിന് സമീപം സതീഷ് ഭവനിൽ ചീക്കോളി നളിനിയുടെയും പരേതനായ മതുമ്മൽ പാണ്ട്യാലയിൽ സുകുമാരന്റെയും മകൻ ഡോ. എം. സുദർശൻ (65) ഇന്ന് കൊൽക്കത്തയിൽ അന്തരിച്ചു.കൊൽക്കത്തയിലെ സയന്റിഫിക് റിസർച്ച് നായുള്ള യു ജി സി - ഡി എ ഇ കൺസോർഷ്യം-ന്റെ കൊൽക്കത്ത കേന്ദ്രത്തിൽ മുതിർന്ന ശാസ്ത്രജ്ഞനും റിസർച്ച് കോർഡിനേറ്ററുമായിരുന്നു ഡോ. സുദർശൻ. പ്രിൻസിപ്പൽ റിസർച്ച് കോർഡിനേറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം, നൂതന വിശകലന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങളെ ആസ്പദമാക്കി നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രേസ് എലമെന്റ്സ് ലബോറട്ടറിയിൽ നടത്തിയ ഗവേഷണങ്ങളും, പ്രത്യേകിച്ച് മോസ്‌ബൗർ സ്പെക്ട്രോസ്കോപ്പി, ഹെവി മെറ്റൽ വിശകലനം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മേഘാലയയിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സിൽ പിഎച്ച്ഡി നേടിയ ഡോ. എം. സുദർശൻ കൊൽക്കത്തയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലും (BARC) സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. രാജലക്ഷ്മി ദിയോറി. സഹോദരൻ: ഡോ. എം. സതീഷ് കുമാർ., ഡീൻ -  ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ്   കസിൻസ് : കെ.പി. ജെസ്വന്ത്, എം. ദീപക്, കെ.പി. ജതിൻ, എം. സന്ദീപ്, കെ.പി. ജോഷിത്ത്.
 

Tags