സ്തനാർബുദ ചികിത്സ കഴിഞ്ഞവരെല്ലാം ലിംഫ്എഡിമ പരിപാലനത്തിൽ ശ്രദ്ധ നൽകണമെന്ന് ഡോ. ഹിമ രവീന്ദ്രനാഥ്

Dr. Hima Ravindranath urges all breast cancer survivors to pay attention to lymphedema management
Dr. Hima Ravindranath urges all breast cancer survivors to pay attention to lymphedema management

കണ്ണൂർ: സ്തനാർബുദ ചികിത്സ കഴിഞ്ഞവരെല്ലാം ലിംഫ്എഡിമ പരിചരണത്തിൽ ശ്രദ്ധ നൽകണമെന്നും, പ്രത്യേകിച്ച് ചികിത്സയുടെ ഭാഗമായി ലസികാ ഗ്രന്ഥി നീക്കം ചെയ്തവർ  നിത്യേനയുള്ള ലിംഫ്എഡിമ പരിപാലനം നടത്തേണ്ടത് അനിവാര്യമാണെന്നും അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ സീനിയർ ഓങ്കോളജി റിഹാബിലിറ്റേഷൻ വിദഗ്ധ  ഡോ. ഹിമ രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

tRootC1469263">

 കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്തനാർബുദ അതിജീവിതർക്കായി നടത്തിയ ലിംഫ്‌എഡിമ തീവ്രപരിശീലനത്തിനും ശില്പശാലയിലും വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. ഹിമ. സൊസൈറ്റി ഹാളിൽ  നടത്തിയ പരിപാടി കണ്ണൂർ അസി. കളക്ടർ   എഹ്തദ മുഫാസിർ ഐ എ എസ്  ഉദ്ഘാടനം ചെയ്തു.

 എം സി സി എസ് പ്രസിഡൻറ് ഡി. കൃഷ്ണനാഥ  പൈ അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസി. പി.ജെ ജേക്കബ് എം സി സി എസ് മെഡിക്കൽ ഡയറക്ടറും കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി) പ്രസിഡന്റുമായ ഡോ. സുചിത്ര സുധീർ, എം സി സി എസ് മാനേജിംഗ് കമ്മിറ്റി മെമ്പറും കണ്ണൂർ ഗൈനക് സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബീന.കെ, എം സി സി എസ് മാനേജിംഗ് കമ്മിറ്റി മെമ്പറും കെ എഫ് ഒ ജി ഹെൽത്ത് മിഷൻ കോർഡിനേറ്ററുമായ ഡോ. ഗീത മേക്കോത്ത് എന്നിവർ സംസാരിക്കു എം സി സി എസ് സെക്രട്ടറി ടി.എം. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ഡോക്ടർമാർ, സ്തനാർബുദ  രോഗവിമുക്തർ, സന്നദ്ധപ്രവർത്തകർ എന്നിങ്ങനെ 60 ഓളം പേർ പങ്കെടുത്തു.
 

Tags