ഡോ.ടി.ആർ ദീപ്തിയുടെ 'ജീവന്റെ മണമുള്ള ജീവിതങ്ങൾ' പ്രകാശനം ചെയ്തു

Dr. T.R. Deepthi's 'Lives with the Smell of Life' released

കണ്ണൂർ : ഡോക്ടർ ടി. ആർ ദീപ്തി  എഴുതിയ പുസ്തകം ജീവന്റെ മണമുള്ള ജീവിതങ്ങൾ പ്രകാശനം ചെയ്തു. കാൻസർ പ്രതിരോധ ചികിത്സാ രംഗത്തെ  അനുഭവങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

കണ്ണൂർതാവക്കര റോയൽ ഒമാർസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കാൻസർ ചികിത്സാ വിദഗ്‌ദനായ ഡോക്ടർ വി പി ഗംഗാധരനാണ് പുസ്തകപ്രകാശനം നടത്തിയത്. ചടങ്ങ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പീയുഷ് എം നമ്പൂതിരി ഉദ്ഘടനം ചെയ്തു. പുസ്തകം ഡോക്ടർ വി ജയദേവൻ ഏറ്റു വാങ്ങി.

ചടങ്ങിൽ ഡോക്ടർ കെ പി അബ്ദുള്ള അധ്യക്ഷനായിരുന്നു. വിദ്യ വിജയൻ പുസ്തകം പരിചയപ്പെടുത്തി. സമീർ ധർമ്മടം, റെനീഷ് മാത്യു, ഷഹ്ന സുജിത്, എ ജി ഷിൻസ് എന്നിവർ സംസാരിച്ചു. ഡോക്ടർ കാവ്യ മഹീശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോക്ടർ ടി.ആർ ദീപ്തി  നന്ദി പറഞ്ഞു.

Tags