ഡോ ആനക്കൈ ബാലകൃഷ്ണന് വിഷിനറി ആൻഡ് ലീഡർഷിപ്പ് എക്സലൻസ് അവാർഡ്
കണ്ണൂർ: സംസ്ഥാന വ്യവസായ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പിഎൽ ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ആനക്കൈ ബാലകൃഷ്ണന് സ്വകാര്യ ചാനൽ ഏർപ്പെടുത്തിയ വിഷനറി & ലീഡർഷിപ്പ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. വിവിധ വൈവിദ്ധ്യവൽക്കരണ പദ്ധതികളിലൂടെ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി. പി എൽ എന്ന സ്ഥാപനത്തെ സംസ്ഥാനത്തെ മികച്ച സ്ഥാപനമാക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹനായത്. നാലിൽ സഹകരണ വകുപ്പിന്റെ കീഴിലുള്ള CAPE ഗവേണിംഗ് ബോർഡി അംഗവും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള SCOLE KERALA ഗവേണിംഗ് ബോഡി അംഗവും സാമൂഹ്യ പ്രവർത്തകനുമാണ് ഡോ. ആനക്കൈ ബാലകൃഷ്ണൻ. ഇതിനകം നിരവധി അവാർഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
2010-11 കാലയളവിൽ കേരള സർക്കാർ വ്യവസായ വകുപ്പിൻ്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ്, കേരളാ കൗമുദി ബെസ്റ്റ് ബിസിനസ്സ് എക്സലൻസ് അവാർഡ് (2023), ദീപിക ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് (2024), പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കാർഷിക അവാർഡ് (2024), 2024-25 കേരള സർക്കാർ വ്യവസായ വകുപ്പിൻ്റെ സ്പെഷ്യൽ അപ്രിസിയേഷൻ, കേരളവിഷൻ മികച്ച സംരംഭകൻ അവാർഡ് (2025), കേരളകൗമുദി മാസ്റ്റർ ഓഫ് വിഷൻ അവാർഡ് (2025 ) കാസർകോട് ജില്ലാപഞ്ചായത്ത്, കാസർകോട് ജില്ലാ പോലീസ്, കണ്ണൂർ- കാസർകോട് മേഖല ക്രൈം ബ്രാഞ്ച്, നീലേശ്വരം പ്രസ് ഫോറം,ജേസീസ് ചേമ്പർ ഓഫ് കൊമേഴ്സ്, തുളുനാട് മാസിക എന്നിവയുടെ പ്രത്യേക ആദരം എന്നിവ ലഭിച്ചിട്ടുണ്ട്.
മാഹിയിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ഷാഫി പറമ്പിൽ എം.പി. അവാർഡ് നൽകി ആദരിച്ചു.ചടങ്ങിൽ കാരായി രാജൻ എം.എൽ എ, ടി.ഒ.മോഹനൻ എം.എൽഎ.,പി.കെ. പ്രവീൺ എം.എൽ എ., മനുഷ്യാവകാശ ജുഡീഷ്യൽ കമ്മീഷൻ അംഗം കെ.ബൈജുനാഥ്, നവാസ് മേത്തർ, സണ്ണി സെബാസ്റ്റ്യൻ, പ്രജേഷ് അച്ചാണ്ടി, പ്രവീൺ മോഹൻ, രാജേഷ്.എം ആർ എന്നിവർ സന്നിഹിതരായിരുന്നു.
.jpg)


