വെറുതെ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആത്മാവിൻറെ ഭാഗമാകണം ഒരാൾക്ക് പ്രത്യശാസ്ത്രം; ചലച്ചിത്രതാരം ഗായത്രി വർഷ
തളിപ്പറമ്പ: ആത്മാവിൻറെ ഭാഗമാകണം ഒരാൾക്ക് പ്രത്യശാസ്ത്രം വ്യക്തിത്വത്തിന്റെ ഭാഗമാകണം ഒരാൾക്ക് നിലപാട്. വെറുതെ കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവസരങ്ങൾ കിട്ടുന്നതിനനുസരിച്ച് കമ്മ്യൂണിസ്റ്റിന്റെ കുപ്പായം ഇട്ട് എവിടെയെങ്കിലും ചാടി നടന്നിട്ടും കാര്യമില്ലെന്നും ചലച്ചിത്രതാരം ഗായത്രി വർഷ പറഞ്ഞു .
ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബക്കളം ലോക്കലിൽ നടത്തിയ പൊതുയോഗം ചലച്ചിത്ര സീരിയൽ താരം ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്‌തുസംസാരിക്കുകയായിരുന്നു.
മാത്രമല്ല ഇടതുപക്ഷ സർക്കാർ ഭരിച്ചതിന് മുമ്പുണ്ടായിരുന്ന അഞ്ചുവർഷം ഓർത്താൽ മതി ഒരു തുടർ ഭരണത്തിലേക്ക് നയിക്കാൻ എന്നും സോളാർ എന്നു പറയുന്നത് ആ ഭരണകാലത്ത് വികസനത്തിന്റെ ഇടങ്ങളിലേക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയായിരുന്നില്ല മറിച്ച് ഒരു പീഡനക്കഥയായി സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്ത കാലമായിരുന്നെന്നും ഗായത്രി വർഷ കൂട്ടിച്ചേർത്തു
മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഓമന മുരളീധരൻ അധ്യക്ഷയായി. ആന്തൂർ നഗരസഭ വൈസ് ചെയർമാൻ പാച്ചേനി വിനോദ് ,വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

.jpg)


