ഡോക്ടേഴ്സ് ദിനത്തിൽ തളിപ്പറമ്പ ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർക്ക് ആദരം

Doctors at Oduvallithattu Community Health Center, Taliparamba, honored on Doctors' Day

ഡോക്ടേഴ്സ്  ദിനത്തോടനുബന്ധിച്ച് ഒടുവള്ളി സി എച്ച് സി ലെ ഡോക്ടർമാരെ  തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ആദരിക്കൽ ചടങ്ങ്   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. 

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി, വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റുഖിയ കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻകുട്ടി സി. ബി. വാർഡ് മെമ്പര്‍ സുഭാഷ് പി. പി. ,മെഡിക്കല്‍ ഓഫീസർ ഇൻ ചാർജ് ഡോ. ഗ്രീഷ്മ ഇ. കെ, ജോസ് പറയൻകുഴി സൗമ്യ സേവ്യര്‍  എന്നിവര്‍ പ്രസംഗിച്ചു

Tags