സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗം പേരാവൂരിൽ: നവ്യാ സുരേഷ് രചിച്ചത് പുതുചരിത്രം

The youngest district panchayat member in the state is from Peravoor: Navya Suresh has created a new history
The youngest district panchayat member in the state is from Peravoor: Navya Suresh has created a new history

കണ്ണൂർ : സംസ്ഥാനത്തെഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായി കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നിന്നും ജയിച്ച നവ്യാ സുരേഷ്. പേരാവൂർ ഡിവിഷനിൽനിന്നാണ്  എൽഡിഎഫ് സ്ഥാനാർത്ഥിയായി നവ്യ സുരേഷ് ജയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായി നവ്യ മാറി.

tRootC1469263">

കേവലം22 വയസ്സും നാല് മാസവും 24 ദിവസവുമാണ് പ്രായം. യുഡിഎഫിൽ കോൺഗ്രസിലെ സജിതാ മോഹനനെ 1876 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നവ്യ സുരേഷ് വിജയിച്ചത്.  എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നവ്യ 2022-23 കാലയളവിൽ കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു.

നിലവിൽ കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ എംഎ ജേർണലിസം അവസാന വർഷ വിദ്യാർഥിനിയാണ്. എസ്‌എഫ്‌ഐ പേരാവൂർ ഏരിയാ ജോയിന്റ്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത്‌ മേഖലാ വൈസ്‌ പ്രസിഡന്റുമാണ്‌. പേരാവൂർ എഎസ് നഗറിലെ ടി.കെ. സുരേഷ് ബാബുവിന്റെയും വി.ഡി. രാജിയുടെയും മകളാണ്. സഹോദരി: നയനാ സുരേഷ്.

Tags