ജില്ലാതല ഐ സി ഡി എസ് സെൽ കണ്ണൂരിന്റെ യും ഐ സി ഡി എസ് തളിപ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസ്സും പോഷൺ റാലിയും സംഘടിപ്പിച്ചു

District level ICDS Cell Kannur and ICDS Taliparamba jointly organized a nutrition exhibition, awareness class and potion rally.

തളിപ്പറമ്പ : ജില്ലാതല ഐ സി ഡി എസ് സെൽ കണ്ണൂരിന്റെ യും ഐ സി ഡി എസ് തളിപ്പറമ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ  'പോഷൺ മാ 2026 എന്ന പേരിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്  പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസ്സും പോഷൺ റാലിയും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് അമ്മമാർക്കും കൗമാരക്കുട്ടികൾക്കും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ടിന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണന്‍ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റുഖിയ കെ, പി. തളിപ്പറമ്പ ശിശുവികസന പദ്ധതി ഓഫീസർ രേണുക പാറയിൽ , ഐസിഡിഎസ് സൂപ്പർവൈസർ സജ്ന കെ., കുറുമാത്തൂർ എഫ്. എച്ച്.  സി. മെഡിക്കല്‍ ഓഫീസർ ഡോ. വിജേഷ് എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തിൽ സായന്ത് കെ., അഗ്നേയ് എം.,അനുശ്രീ പി., പ്രജിന പി. വി. എന്നിവർ കൗമാരക്കാരുടെയും അമ്മമാരുടെയും വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Tags