പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു ; കണ്ണൂർ ചൂളിയാട് കടവിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

District Enforcement Squad fines firm operating at Kannur's Chooliyadu pier for burning plastic waste

കണ്ണൂർ : മലപ്പട്ടം ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന്  ചൂളിയാട് കടവിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് പിഴ ചുമത്തി. ഹൈഡ്രോൺ അക്വാ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിനാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്. 

tRootC1469263">

പ്ലാസ്റ്റിക് കവറുകൾ അലൂമിനിയം ഫോയിലുകൾ ഫുഡ്‌ കണ്ടെയ്നറുകൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പരിശോധനയിൽ കത്തിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സേതു തുടങ്ങിയവർ പങ്കെടുത്തു.

Tags