തളിപ്പറമ്പ് കൂവോടെ ഉഷയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ജില്ലാ കലക്ടർ

 Usha a native of Koovode and her children have been shifted to the Kannur Medical College in Pariyaram

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇവരുടെ വീട് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം പ്രവൃത്തികൾ പൂർത്തിയാകും. അതുവരെ ഇവരെ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 

 കണ്ണൂർ : തളിപ്പറമ്പ് കൂവോട് പഞ്ചളായിയിലെ അർബുദ ബാധിതയായ ഉഷയുടെയും മക്കളുടെയും പുനരധിവാസം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ജില്ലാ കലക്ടർ പി വിഷ്ണുരാജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധിതയായ ഉഷയും മാനസിക വെല്ലുവിളികൾ നേരിടുന്ന രണ്ടുമക്കളും കഴിഞ്ഞ 20 ദിവസമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പരിചരണത്തിൽ കഴിയുകയാണ്. 

ഇവർ വളരെ വേഗത്തിൽ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചെയ്തു. ഇവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഇവർക്ക് ആവശ്യമായ കൗൺസലിംഗും നൽകിവരുന്നുണ്ട്. 

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇവരുടെ വീട് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. രണ്ടാഴ്ചയ്ക്കകം പ്രവൃത്തികൾ പൂർത്തിയാകും. അതുവരെ ഇവരെ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 

ഇവർക്ക് വീടിനോട് ചേർന്നുള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിനൽകും. വരുമാനദായകമായ തൊഴിൽ ചെയ്യാനും സാഹചര്യമൊരുക്കും. ഉഷയ്ക്ക് വിധവാ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാരായ മക്കൾക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി ഭിന്നശേഷിക്കാർക്കുള്ള യുഡിഐഡി കാർഡ് നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

ഓൺലൈൻ യോഗത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ ടി മാധവൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. രഞ്ജിത്ത് കുമാർ കെ സി, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ പി സുബൈർ, ഐസിഡിഎസ് സൂപ്പർവൈസർ സ്മിത, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ അനീഷ് കെ ,സ്നേഹഭവൻ മാനേജർ ലിജോ തുടങ്ങിയവർ പങ്കെടുത്തു.

Tags