ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ

District Collector imposes ban on night travel on Boystown-Palchuram road

കണ്ണൂർ:  ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് (ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി മുതൽ നാളെ (ആഗസ്റ്റ്‌ 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാൻ ആയ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ ഉപരിതലം ഒലിച്ചുപോയത്. കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടു. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്നവർ കടുത്ത യാത്രാദുരിതം നേരിടുകയാണ്.

Tags