ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മീന്തുള്ളി പുഴയിൽ മരിച്ച നീന്തൽ പരിശീലകൻ രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് : റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് കളക്ടർ
കണ്ണൂർ: ജീവൻ രക്ഷാപ്രവർത്തനത്തിനിടെ ചെറുപുഴ മീ ന്തുള്ളി പുഴയിൽ മരിച്ച നീന്തൽ പരിശീലകൻ രാജേഷിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ്. ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എ ഡി എമ്മിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും കളക്ടർപറഞ്ഞു.
കണ്ണൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച ആർ രാജേഷിൻ്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണ് ചാവക്കാട് വരെ എത്തിച്ചത് പിന്നീട് ദുർഗന്ധം ഉൾപ്പെടെ വമിച്ചു തുടങ്ങിയതിൽ പിന്നെ ഫ്രീസർ ഉള്ള ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഈ കാര്യം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്.
പ്രളയജലത്തിൽ ചെറുപുഴ മിന്തുള്ളി തുരുത്തിൽ കുടുങ്ങി പോയ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് രാജേഷ് മരിച്ചത്. അദ്ദേഹത്തിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് കണ്ണൂർ ജില്ലാ ഭരണകൂടം. മുഖം രക്ഷിക്കുന്നതിനായി അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
ഫ്രീസറില്ലാതെ മൃതദേഹം കൊണ്ടുപോയ വീഴ്ചയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ കഴിഞ്ഞ ദിവസംനിർദ്ദേശം നൽകി. കാണാതായി
രണ്ട് ദിവസത്തിന് ശേഷം പുഴയിൽ നിന്ന് കണ്ടെത്തിയ രാജേഷിൻ്റെ മൃതദേഹം കണ്ണൂരിൽ നിന്ന് കൊണ്ടുപോയത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഫ്രീസർ വേണമെന്ന് ബന്ധുക്കൾ വി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസർ അനുവദിക്കാൻ നടപടിയുണ്ടായില്ല. തൃശൂർ എത്തുമ്പോഴേക്കും അഴുകി ദുർഗന്ധം വമിച്ച മൃതദേഹം പിന്നീടാണ് ഫ്രീസറുള്ള ആംബുലൻസിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തൻ്റെ മൃതദേഹത്തോടുള്ള അനാദരവ് വിവാദമായതോടെയാണ് സർക്കാർ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്. വീഴ്ച അന്വേഷിക്കുന്നതിനായി എ ഡി എമ്മിനെ ചുമതലപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിൻ്റെ ഭാഗമായി എ ഡി എം പയ്യന്നൂർ തഹസിൽദരോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികളുണ്ടാകും.
ചെറുപുഴമീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ രാജേഷ് ജീവനോടെ തിരിച്ചു വരുമെന്നപ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു
.jpg)

