ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാർ കലക്ടറേറ്റ് ധർണ നടത്തി

Disabled people staged a protest at the Collectorate demanding an increase in welfare pension
Disabled people staged a protest at the Collectorate demanding an increase in welfare pension

കണ്ണൂർ: ഭിന്ന ശേഷിക്കാർക്കുള്ള ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക, ഭിന്ന ശേഷിക്കാരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസകിരണം പദ്ധതിയിലൈ അപാകതകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറൻഡലി ഏബിൾസ്പേഴ്സൻസ് വെൽഫെയർ ഫെയർഫെഡറേഷൻ (ഡി.എ ഡബ്ള്യൂ എഫ് ) കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. 

ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ ഷിജു അധ്യക്ഷനായി. ഒ.വിജയൻ, എം.എം സുരേന്ദ്രൻ, എം.വി സുജാത, പി. നിഷ , ടി.വി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.

Tags