പാനൂരിൽ ഭിന്നശേഷിക്കാരനെ കുറുനരിവീട്ടിനുള്ളിൽ കയറി കടിച്ചു പരുക്കേൽപ്പിച്ചു

Disabled man injured after being bitten by a fox inside his home in Panur

പാനൂർ : ഭിന്നശേഷിക്കാരനെ കുറുനരിവീട്ടിനുള്ളിൽ കയറി കടിച്ചു പരുക്കേൽപ്പിച്ചു. പാനൂർ കൈവേലിക്കലിലെ കൈതച്ചാലിൽ ഉത്തമനാണ് കുറുനരിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കൈകൾക്ക് കടിയേറ്റ ഉത്തമൻ തലശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളും എത്തുമ്പോഴെക്കും കുറുനരി ഓടി മറഞ്ഞു. കൈവേലിക്കലിൽ കുറുനരിയുടെ ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.

tRootC1469263">

Tags