മലയാളം ഉൾപ്പെടെ 12 ഭാഷകൾ ഉപയോഗിച്ചു പ്രവർത്തിക്കാവുന്ന ഡിജിറ്റൽ പ്ളാറ്റ്ഫോം സജ്ജമായി
കണ്ണൂർ: ബിസിനസുകാർക്കും പൊതുജനങ്ങൾക്കും വിവര ശേഖരണത്തിനും സർവീസുകൾക്കുമായി ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷകോൺവെർസേഷനൽ ഇ ആർ പി പ്രവർത്തനമാരംഭിച്ചതായി ഇക്കോ റെക്കോൻ ഇക്കോസിസ്റ്റംസി ഇ ഒ മഞ്ജു പ്രസാദ് സുദർശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്ളേസ്‌റ്റോറിലും ഗൂഗിളിലും ഓഗസ്റ്റ് മുതൽ ഇതു ലഭ്യമാകും.
ജി എസ് ടി , ഇൻകം ടാക്സ് . ധന വിനിമയ കണക്കുകൾ തുടങ്ങി എല്ലാ വിധ സേവനങ്ങളും ഇതിൽലഭ്യ മാണ് മലയാളം ഉൾപ്പെടെ 12 ഭാഷകളിലുടെ ശബ്‌ദം ഉപയോഗിച്ചു ഇതിലൂടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും. എഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത് . ഒരു വർഷത്തേക്ക് 25,000 രൂപയാണ് സബ്സ്‌ക്രിഷൻ ഫീസ്.സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ സംരഭമെന്ന് മഞ്ജു പ്രസാദ് സുദർശൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ടി.കെ രാജേഷ് , പി കെ വിനീഷ് എന്നിവരും പങ്കെടുത്തു.
.jpg)

