ഭിന്നശേഷി നിയമനത്തിലെ അപാകത :എയ്ഡഡ് സ്കൂൾ മാനേജർമാർ പ്രക്ഷോഭമാരംഭിക്കും

ഭിന്നശേഷി നിയമനത്തിലെ അപാകത :എയ്ഡഡ് സ്കൂൾ മാനേജർമാർ പ്രക്ഷോഭമാരംഭിക്കും
Aided school managers to launch protest over irregularities in hiring of differently-abled people
Aided school managers to launch protest over irregularities in hiring of differently-abled people

കണ്ണൂർ : ഭിന്നശേഷി നിയമനം, അദ്ധ്യാപക സംവരണം എന്നിവയിലെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സ്കൂൾ (എയ്ഡഡ് ) മാനേജഴ്സ് അസോസിയേഷൻ നവംബർ 10 ന് കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

tRootC1469263">

ഇതിന് മുന്നോടിയായി ഈ മാസം 20 ന് രാവിലെ 10 മണിക്ക് കണ്ണൂർ ബ്രോഡ് ബീൻ ഓഡിറ്റോറിയത്തിൽ കെ.ഇ.ആർ ഒരു പുനർവായന, ഭിന്നശേഷി നിയമതം എന്നീ വിഷയങ്ങളിൽ പഠന ക്ളാസുകൾ നടത്തും. എയ്ഡഡ് സ്കൂൾ അധ്യാപകരും മറ്റു ജീവനക്കാരും അനുഭവിച്ചു കൊണ്ടിരിക്കുന്ന നിയമന അംഗീകാരം സംബന്ധിച്ച പ്രയാസങ്ങൾക്ക് നേരെ അവ പരിഹരിക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ തികഞ്ഞ നിസംഗതയോടെ കണ്ണടയ്ക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ദിനേശൻമഠത്തിൽ, കെ.വി സത്യനാഥൻ, കെ. പ്രസീത് കുമാർ, സി.പി ബീരാൻകുട്ടി, കെ.പി സതീശൻ എന്നിവർ പങ്കെടുത്തു.

Tags