പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു

Diesel tanker lorry that overturned at Kothai corner in Payyannur removed
Diesel tanker lorry that overturned at Kothai corner in Payyannur removed

പയ്യന്നൂർ : ദേശീയപാതയിൽ കണ്ണൂർ -പയ്യന്നൂർ  കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽ ടാങ്കർ ലോറി നീക്കം ചെയ്തു. ഇന്നലെ രാത്രി . പത്തരയോടെ14000 ലിറ്റർ ഡീസലുമായി  മംഗലാപുരത്ത് നിന്നും തിരുവനന്തപുരം കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് പോകുന്ന വഴിയിലാണ് അപകടം. 

അപകടത്തിൽ ആർക്കും പരിക്കില്ല മുകളിലത്തെ ടാങ്ക് ലിഡ്ഡിലൂടെ പുറത്തേക്ക് ഒഴുകിയ ഡീസൽ ബക്കറ്റിൽ ശേഖരിച്ച് മണ്ണിൽ വീഴുന്നത് അഗ്നിരക്ഷ സേന ഒഴിവാക്കി. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് വാഹനം നിവർത്തി വച്ച് ശേഷം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. റോഡിൽ വീണ ഗ്ലാസ്സ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വെള്ളം പമ്പ് ചെയ്ത് റോഡിൽ ഒഴുകിയ ഡീസലും പൂർണ്ണമായും ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയും ചെയ്തു.

tRootC1469263">

Tags