ഡീസൽ വിലക്കയറ്റം : ജൂൺ 5 ന ചരക്ക് വാഹനങ്ങളുടെ നിരക്ക് 25 ശതമാനം വർദ്ധിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ

Diesel price hike: Kannur District Independent Lorry Owners Association says freight vehicle rates will be increased by 25 percent on June 5th

കണ്ണൂർ: ഡീസൽ വിലയിലെ അസാധാരണ വർദ്ധനവ് കാരണം ചരക്കു ലോറികളുടെ വാടകയിൽ 25 ശതമാനം വർദ്ധനവ് ജൂൺ അഞ്ച് മുതൽ ഏർപ്പെടുത്തുമെന്ന് കണ്ണൂർ ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്സ് അസോ. ജില്ലാ പ്രസിഡൻ്റ് അഷ്റഫ് എടക്കാട്. സെക്രട്ടറി ഗഫൂർ കായലോട് എന്നിവർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

2005 ലെ വാടക നിരക്കിൽ തന്നെയാണ് ചരക്ക് ലോറികൾ ഇന്നും സർവീസ് നടത്തുന്നത്. കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിൽ മാത്രം ഡീസൽ വിലയിൽ ഏകദേശം എട്ടുരൂപ യുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ ദേശീയ പാതയിലെ ടോൾ നിരക്ക് കൂട്ടിയിരിക്കുകയാണ്. സ്പെയർ പാർട്സ്, ടയർ ,ലൂബ്രികൻ്റുകൾ എന്നിവയുടെ വിലയും വർദ്ധിച്ചു സർക്കാർ ഇൻഷൂറൻസ്, ഫിറ്റ്നസ് ഫീസ് വർദ്ധിപ്പിച്ചു. ഡ്രൈവർമാർ, ക്ളീനർ മാർ എന്നിവരുടെ വേതനവും കൂടി എല്ലാ സാധനങ്ങൾക്കും ഇന്ധന വിലയുടെ മറവിൽ കൂട്ടിയെങ്കിലും ലോറി വാടക മാത്രം കൂടിയിട്ടില്ല ഇന്ധന വിലവർദ്ധനവിൻ്റെ പേരിൽ ഇടനിലക്കാരാണ് പണം കൊയ്യുന്നത്. 

നിയമം ലംഘിച്ചു കൊണ്ട് ഓവർലോഡുമായി വരുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല റോഡ് സുരക്ഷയക്കും പൊതുജനങ്ങളുടെ ജീവനും ഭീഷണിയായി ഓവർലോഡ് കയറ്റി പോകുന്ന വാഹനങ്ങൾ പരക്കം പായുകയാണ്. വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണംവില വർദ്ധനവ് അംഗീകരിക്കാത്ത പക്ഷം സൂചനാ പണിമുടക്ക് നടത്തും. അഞ്ചിന് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് ചരക്ക് വാഹനങ്ങൾ നിർത്തിയിട്ട് സമരം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ പി ജാബിർ, ഫിർഷാദ് പാപിനിശേരി എന്നിവരും പങ്കെടുത്തു.

Tags