പെരുമ്പടവിൽ റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് ദാരുണമായി മരിച്ചു

Elderly woman tragically dies after being hit by bus while crossing road in Perumpadav


തളിപ്പറമ്പ്: റോഡ് മുറിച്ചു കടക്കവെ വയോധിക ബസ് ഇടിച്ച് മരിച്ചു.തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)യാണ മരിച്ചത്.ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്.

tRootC1469263">

കല്യാണി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന മകള്‍ സിന്ധുവിന് സുഖമില്ലാത്തതിനാല്‍ മകളുടെ അടുത്തേക്ക് പോകാന്‍ ബസ് കയറുവാന്‍ റോഡ് മുറിച്ചുകടകുമ്പോഴാണ് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ടത്.ഭര്‍ത്താവ് ചന്ദ്രനും കൂടെയുണ്ടായിരുന്നു.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍.മറ്റൊരു മകള്‍ സന്ധ്യ. മരുമക്കള്‍: സജീഷ്, വിവേക്.

Tags