കണ്ണൂരിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു

A car he was driving caught fire in Kannur; the driver escaped, and the fire force extinguished the fire.

പയ്യാവൂർ:പൈസക്കരി ദേവമാതാ കോളേജ്  വിദ്യാർത്ഥി ബൈക്ക് ഓടിക്കവെ ടോറസ് ലോറി ഇടിച്ചു മരിച്ചു.ആൽബിൻ തോമസാണ് ( വിൻസെൻ്റ് ) വാഹനാപകടത്തിൽ മരിച്ചത്.കോളേജിലേയ്ക്ക് ഒന്നാം വർഷ ബി സി എ എക്സാം എഴുതാൻ വരികയായിരുന്ന ആൽബിൻ്റെ ബൈക്ക് ചരലിൽ തെന്നി മറിയുകയായിരുന്നു .

ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന  ടിപ്പർ ലോറി ദേഹത്ത് കയറിയിറങ്ങിയാണ് ആൽബിൻ മരണമടഞ്ഞത്.പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ ( തോമസ് ) വിൽസൺ അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽബിൻ സഹോദരൻ: എബിൻ (ഡിഗ്രി വിദ്യാർഥി ദേവമാതാ കോളേജ് പൈസക്കരി )
 

Tags