കണ്ണൂരിൽ തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

Middle-aged man dies tragically after falling on coconut tree while cutting it
Middle-aged man dies tragically after falling on coconut tree while cutting it

ചെറുപുഴ: തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം.ചെറുപുഴ കോക്കടവിലെ മൈലാടൂർ സണ്ണി (52) യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തെങ്ങ് മുറിക്കുന്നതിനിടെ രാവിലെയാണ് അപകടം.

സണ്ണിയെ ഉടൻ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമാർട്ടം നടപടികൾക്കായി മാറ്റി.

tRootC1469263">

Tags