കണ്ണൂരിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

A young man found unconscious at home in Kannur died during treatment.

തളിപ്പറമ്പ് : വീട്ടിൽ അബോധാവസ്ഥയില്‍ കാണപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞു. ചിറ്റാരിക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഭീമനടി മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യ(42) യാണ് മരിച്ചത്. 

ഡിസംബര്‍ 30 ന്  രാത്രി ഏഴരയോടെയാണ് ഷിജോയെ വീട്ടില്‍ ബോധമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും ബുധനാഴ്ച്ച രാത്രി 8.20 ന് മരണമടഞ്ഞു.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം (ജനുവരി-ഒന്ന്)മണ്ഡപം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

tRootC1469263">

Tags