തളാപ്പിൽ അമ്പാടിമുക്ക് സഖാവായ ധീരജിൻ്റെ ഭാര്യ സി.പിഎം സ്ഥാനാർത്ഥി, അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിക്കും

The wife of Dheeraj, a comrade from Talappil Ambadimukku, is a CPM candidate and will contest under the hammer, sickle and star symbol.
The wife of Dheeraj, a comrade from Talappil Ambadimukku, is a CPM candidate and will contest under the hammer, sickle and star symbol.

കണ്ണൂർ: കണ്ണൂർ കോർപറേഷൻ അഞ്ചാം വാർഡായ തളാപ്പിൽ പാർട്ടി നടപടി നേരിട്ട അമ്പാടിമുക്ക് സഖാവായ ധീരജിൻ്റെ ഭാര്യ സരിത ധീരജ് സിപിഎം സ്ഥാനാർത്ഥി. നേരത്തെ ധീരജ് ഇവിടെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഭാര്യ സരിതയെയാണ് ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നത്. തളാപ്പിലെ അമ്പാടിമുക്കിലെ ബി.ജെ.പി ക്യാംപിൽ നിന്നും പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ മറുകണ്ടം ചാടിച്ച് പാർട്ടി അംഗമായും ലോക്കൽ കമ്മിറ്റിയംഗവുമാക്കിയ ബിജെ.പി പ്രവർത്തകനാണ് ധീരജ് എന്നാൽ വർഷങ്ങൾക്കു ശേഷം പി. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയതോടെ ധീരജിൻ്റെ നിലയും പരുങ്ങി ലിലായി.

tRootC1469263">

പി. ജയരാജനെ നേതൃനിരയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു പരസ്യമായി കണ്ണൂരിൽ മാധ്യമങ്ങളോട് വൈകാരികമായി നിലവിട്ട് പ്രതികരിക്കുകയും ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹിത്വം പാർട്ടിയോട് ആലോചിക്കാതെ രാജി വയ്ക്കുകയും ചെയ്തതിന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ധീരജിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു ശേഷം പാർട്ടിയോട് ഇടഞ്ഞു നിന്നിരുന്ന ധീരജിനെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ധീരജിൻ്റെ ഭാര്യയ്ക്ക് തന്നെ സ്ഥാനാർത്ഥിത്വം നൽകിയത്. നേരത്തെ ധീരജിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തിയിരുന്നുവെങ്കിലും പ്രാദേശിക ഘടകങ്ങൾ എതിർത്തതിനെ തുടർന്നാണ് ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നൽകി തൃപ്തിപ്പെടുത്തിയത്. ധീരജിൻ്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചു ബി.ജെ.പി വോട്ടുകൾ ചോർത്താനും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. പാർട്ടിയിൽ നിന്നും പുറത്താക്കിയ ധീരജിനെ കഴിഞ്ഞ സമ്മേളനത്തിൽ തിരിച്ചെടുത്തിരുന്നു. ഇപ്പോൾ പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിയംഗമാണ് ധീരജ് ' ഭാര്യയും സ്ഥാനാർത്ഥിയുമായ സരിതയും പാർട്ടി അംഗമാണ്.

Tags