ഭൂനികുതി വർദ്ധനവിനെതിരെ പട്ടുവം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
Feb 22, 2025, 14:51 IST
തളിപ്പറമ്പ : ഭൂ നികുതി 50 ശതമാനം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടുവം വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി .ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.
tRootC1469263">മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അധ്യക്ഷൻ വഹിച്ചു .പഞ്ചായത്ത് മെമ്പർമാരായ ടി പ്രദീപൻ ശ്രുതി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി പി പ്രസന്ന, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശരീഫ കെ വി , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈസ് സി.കെ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി ആലി പി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആദിത്യൻ കെ വി, പ്രദീപൻ പി, ഉഷസ്സ് സി, അബദുൾ ഖാദർ പി എന്നിവർ പ്രസംഗിച്ചു
.jpg)


