ധർമ്മശാല കമ്പിൽകടവിൽ ഇടിമിന്നലേറ്റ് വീടിന് കനത്ത നാശനഷ്ടം
തളിപ്പറമ്പ് : ധർമ്മശാല കമ്പിൽകടവിൽ ശക്തമായ ഇടിമിന്നലേറ്റ് വീടിന് കനത്ത നാശനഷ്ടം. ഇ.സി. പ്രവീണിന്റെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന എട്ട് അംഗങ്ങളും വലിയൊരു ദുരന്തത്തിൽ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആർക്കും പരിക്കുകളേറ്റിട്ടില്ല.

ശനിയാഴ്ച പുലർച്ചെ 12:30 യോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വീടിന്റെ മുകളിഭാഗത്തെ ഭിത്തി വിള്ളലേറ്റ് ചിതറിതെറിച്ച അവസ്ഥയിലാണ് വൈദ്യുതീകരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. മെയിൻ സ്വിച്ച് ബോർഡ് അടക്കം കത്തിനശിച്ചു. വീടിന്റെ മുകൾഭാഗത്ത് സ്ഥാപിച്ചിരുന്ന പർഗോള ഗ്ലാസ് മിന്നലിന്റെ ആഘാതത്തിൽ തകർന്നു വീണു. കൂടാതെ, വീടിനുള്ളിലെ ബൾബുകളും പൊട്ടിത്തെറിക്കുകയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു.കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുടമ എസി പ്രെവീൻ പറയുന്നു .

ഇടിമിന്നാലെറ്റ് വീടിന്റെ മെയിൻ സ്വിച്ച് ബോർഡും വൈറിങ്ങും പൂർമയും കത്തി നശിച്ചിട്ടുണ്ട്. നാശ നഷ്ടം സംബന്ധിച്ചു സഹായങ്ങൾ ലേഭ്യമാകുന്നതിനു വേണ്ടിയുള്ള എല്ലാവിധ പിന്തുണയും ആന്ദൂർ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വീട് സന്ദർശിച്ച ശേഷം ചെയർപേഴ്സൺ വി സതീദേവി പറഞ്ഞു.
വീടിനുണ്ടായ ഘടനാപരമായ തകർച്ചയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നഷ്ടവും ഉൾപ്പെടെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മിന്നലിന്റെ ശബ്ദവും ആഘാതവും പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഇടിമിന്നറ്റ് സമീപത്തെ വീട്ടിലേ ഗുരുഹോപ്രകാരങ്ങൾക്കും കെടുപാടുകൾ സംഭവിച്ചു. എങ്കിലും വലിയൊരു ജീവഹാനി ഒഴിവായതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും.
.jpg)


