ധർമ്മടം മീത്തലെ പീടികയിൽ വീടുകളിൽ കയറി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ റിമാൻഡിൽ

Notorious thieves who broke into houses in Dharmadam Meethale Peedika and robbed them are in remand

തലശ്ശേരി: ധർമ്മടം മീത്തലെ പീടികയിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും തലശ്ശേരി മണ്ണയാടുള്ള വീട്ടിൽ നിന്നും സിസിടിവി ഹാർഡ് ഡിസ്കും മോഷണം നടത്തിയ പ്രതികളെ ധർമ്മടം പോലീസും തലശ്ശേരി എസിപി സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി.ചെറുവത്തൂർ സ്വദേശിയായ കെ.പി. സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശിയായ സുഹൈൽ പി.കെ. (40) എന്നിവരെയാണ് കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നുമായി പിടികൂടിയത്. സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സുഹൈൽ പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. 

വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.തലശ്ശേരി എഎസ്പി നന്ദഗോപൻ, ധർമ്മടം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ. അഗീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ധർമ്മടം എസ്ഐ ഷജീമിൻ്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags