എകെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ധർമ്മടം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. രഞ്ജിത്ത്
Mar 27, 2026, 23:23 IST
പെരളശേരി : ധര്‍മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത് പെരളശ്ശേരിയിലെ എകെജി സ്മാരകം സന്ദര്‍ശിച്ചു. ജനസമ്പര്‍ക്ക വാഹന യാത്രയ്ക്കിടെ സ്മാരകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ദീര്‍ഘകാലമായി കമ്മ്യൂണിസ്റ്റ് കോട്ടയായി കണക്കാക്കിയിരുന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത മേഖലയിലായിരുന്നു പെരളശ്ശേരി്.
എന്നാല്‍ സാമൂഹിക നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് രേഖപ്പെടുത്തുന്നതിന്റെയും എല്ലാ വിഭാഗം ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നതിന്റെയും ഭാഗമായാണ് സ്ഥാനാര്‍ത്ഥിയുടെ ഈ സ്മാരക സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ നാട്ടുകാരുമായി സംവദിച്ച കെ. രഞ്ജിത്തിന് മുന്നില്‍ പ്രദേശവാസികള്‍ വികസന വിഷയങ്ങളും ആശങ്കകളും ശ്രദ്ധയില്‍പ്പെടുത്തി.
.jpg)


