ധർമ്മടം അസംബ്ലി യൂത്ത് കൗൺസിലും യുവജന റാലിയും ചാലയിൽ നടന്നു
ചാല : യങ് ഡമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മടം മണ്ഡലം അസംബ്ലി യൂത്ത് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. ചാലയിലെ എടക്കാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന പരിപാടിയിൽ SDPI മണ്ഡലം പ്രസിഡൻ്റെ മുസ്‌തഫ കൂടക്കടവ് ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ് സംസ്ഥാന ഓർഗനൈസിങ് കമിറ്റിയംഗം നിസാർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ പിടിമുറുക്കി കൊണ്ടിരിക്കുന്ന സംഘ് പരിവാർ ഫാഷിസത്തെ പ്രതിരോധിച്ച് ബഹുസ്വരതയും മതേതരത്വവും തിരിച്ച് കൊണ്ടുവരാൻ യുവാക്കൾക്കാവണമെന്ന് നിസാർ അഹമ്മദ് പറഞ്ഞു.
മുബഷിർ എം കെ , ഫർസീന നിബ്രാസ് , അഡ്വ. ആയിഷ റുമാന ,അഡ്വ ആമിർസുഹൈൽ ,അഡ്വ .നിഹാൽ നൗഷാദ് ,അൻവർ മാസ്റ്റർ ,ഫർസാന സമീർ ,ഫരീഹ അഫ്സർ, എപി മിസാജ്, റിസ്‌വാന, ശബൂ യാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് ശേഷം ചാല ടൗണിൽ യുവജന റാലിയും നടന്നു
.jpg)

