ധർമ്മശാലയിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

An elderly woman who was undergoing treatment for burns in Dharamshala has passed away.

ധര്‍മ്മശാല:  ധർമ്മശാലയിൽതീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു, ധര്‍മ്മശാല മേച്ചിറാകത്ത് ഗാര്‍ഡന് സമീപത്തെ വെള്ളുക്കീല്‍ ജാനകി(85)യാണ് മരിച്ചത്. പരേതരായ വെള്ളുക്കീല്‍ കേളന്‍-പോള ചീയ്യേയി ദമ്പതികളുടെ മകളാണ്. അവിവാഹിതയായ ജാനകി തറവാട്ട് വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. 

ഈക്കഴിഞ്ഞ സപ്തംബര്‍ ആറിന് വൈകുന്നേരം മൂന്നരയോടെ വീട്ടുവളപ്പിലെ കരിയിലകള്‍ അടിച്ചുവാരി തീയിടുന്നതിനിടെ അബദ്ധത്തില്‍ ജാനകിയുടെ വസ്ത്രങ്ങളിലേക്ക് തീ പടര്‍ന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജാനകി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് മരണമടഞ്ഞത്.സഹോദരങ്ങള്‍:  ശാന്ത പയ്യന്നൂര്‍ (റിട്ട.കണ്ണൂര്‍ ജില്ല നേഴ്‌സിംഗ് ഒഫീസര്‍), ശ്രീനിവാസന്‍ (ബക്കളം), രാമചന്ദ്രന്‍ (തളിയില്‍), രാമദാസന്‍ (കണ്ണപ്പിലാവ്), വനജ (താവം), വസന്ത (പുതിയതെര-റിട്ട.ചൊവ്വ കോ-ഓപ്പ് ബേങ്ക്), വത്സല (വെങ്ങര), പരേതരായ ദേവകി ടീച്ചര്‍ (മാങ്ങാട്), ചന്ദ്രി (പാപ്പിനിശ്ശേരി). ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച (15/09/20 26) പകല്‍ 12 മണിക്ക് പുന്നക്കുളങ്ങര കുറുക്കന്‍ചാല്‍ ശ്മശാനത്തില്‍.

Tags