ഐബിആർ അച്ചീവർ നേട്ടവുമായിധാൻവിൻ ദൈവിക്
Jun 20, 2025, 10:45 IST
ചക്കരക്കൽ:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ‘ഐബിആർ അച്ചീവറായി ചക്കരക്കൽ മുഴപ്പാല സ്വദേശിയായ ധാൻവിൻ ദൈവിക് തെരഞ്ഞെടുക്കപ്പെട്ടു. നാലു മിനുട്ടും 54 സെക്കൻ്റും കൊണ്ട് 195 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ പറയുകയും, ഒപ്പം റൂബിക്ക് ക്യൂബ് പരിഹരിക്കുകയും ചെയ്താണ് ധാൻവിൻ ഈ നേട്ടം സ്വന്തമാക്കിയത്. മുഴപ്പാല സായൂജ്യത്തിൽ സുബിത്ത് വണ്ണാറക്കലിൻ്റേയും,ശില്പ സഹദേവൻ്റെയും മകനാണ് ഈ കൊച്ചു മിടുക്കൻ.
tRootC1469263">.jpg)


