വികസന രേഖ തയ്യാറാക്കി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കും: ഒബിസി മോര്‍ച്ച
കണ്ണൂര്‍: ഒബിസി മോര്‍ച്ച ഉത്തര മേഖലാ നേതൃയോഗം കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് പ്രേമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയതു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ച് വികസന രേഖ തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം തേടിയ ശേഷമായിരുക്കും ഇത്തരതത്തില്‍ വികസന രേഖ തയ്യാറാക്കുക.
tRootC1469263">പിണറായി സർക്കാറിൻ്റെ ഒ.ബി.സി. വിഭാഗങ്ങളുള്ള അവഗണനയ്ക്കെതിരെ ഫിബ്രവരി 25 ന് സെക്രട്ടറിയേറ്റ് ധർണ്ണയും സംസ്ഥാനത്തെ മുഴുവൻ പിന്നോക്ക വിഭാഗ കോർപ്പറേഷൻ ഓഫീസിന് മുന്നിലു പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസഗത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കെതിരായ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ഐഖ്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക നിരവധിയായ പദ്ധതികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് അവബോധം നല്‍കാന്‍ മണ്ഡലം തല ക്യാമ്പുകള്‍ സംഘടിപ്പക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈബു സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. ദേവിദാസ്, സന്തോഷ് കാക്കനാട്, സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ ദീപേഷ് പയ്യാനക്കൽ , ജില്ലാ പ്രഭാരി രാഗിണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.വി. അരുണാക്ഷന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി വിജയന്‍ വട്ടിപ്രം നന്ദിയും പറഞ്ഞു.
.jpg)


