കണ്ണൂരിൽ ദേവസ്വം മന്ത്രി വി. എൻ വാസവനെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

Yuva Morcha's black flag protest against Devaswom Minister V. N. Vasavan in Kannur
Yuva Morcha's black flag protest against Devaswom Minister V. N. Vasavan in Kannur


കണ്ണൂർ : കണ്ണൂരിൽ ദേവസ്വം, തുറമുഖ - സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെയാണ് അഴീക്കൽ തുറമുഖത്തേക്ക് വികസന സദസിൽ പങ്കെടുക്കുന്നതിനായി പോയ മന്ത്രി വി.എൻ. വാസവൻ്റെ വാഹനത്തിന് നേരെ യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയത്. 

tRootC1469263">

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. അതിവേഗത്തിൽ പൊലിസ് എസ് കോർട്ടോടെ പോകുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് പടന്ന പാലം റോഡിൽ വെച്ചു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ മുദ്രാവാക്യം വിളിയും കരിങ്കൊടി കാട്ടലും .

Tags