കൊട്ടിയൂരിൽ നടന്നത് ആചാരലംഘനം: ദേവസ്വം ബോർഡ് നിയമ നടപടി സ്വീകരിക്കണമെന്ന് വത്സൻ തില്ലങ്കേരി
കണ്ണൂർ.മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ദക്ഷിണകാശി എന്നറി യപ്പെടുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ആചാരലംഘനം നടത്തി തകർക്കാനാണ് നീ ക്കമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഇവിടുത്തെ ഏറെ ഐതിഹ്യ പ്രാധാന്യമുള്ള വൈശാഖ മ ഹോത്സവം ഇപ്പോൾ നടന്നു വരികയാണ്. ഉത്സവത്തിൻ്റെ പ്രാരംഭ ചടങ്ങുകളിലൊന്നായ നീരെഴുന്ന ള്ളത്ത്" നടക്കുന്ന ദിവസം രാവിലെ 10 മണിയോടുകൂടി കൊട്ടിയൂർ മന്ദഞ്ചരിയിലെ ബാവലി പുഴയോരത്ത് ഒരു സംഘമാളുകൾ എത്തി തങ്ങൾ ബാവലിക്കെട്ട് നടത്തുകയാണെന്നും.
പഴയകാലത്ത് ഞങ്ങളു ടെ കുടുംബം ഈ ചടങ്ങു ചെയ് തിരുന്നു എന്നും അവകാശപ്പെടുകയും അതിൻ്റെ വീഡിയോകൾ എ ടുത്ത് സമൂഹ മാധ്യമങ്ങളിൽവ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പൊന്നമ്പിലാണ് പാറ പ്ര ത്താൻ കുടുംബ ട്രസ്റ്റി ന്റെ ഭാരവാഹികളെന്നും പറഞ്ഞു കൊണ്ട് ടി. എം. ഷാഹിദ് തെഹീൽ എൻ. ആർ മായൻ എന്നിവരും സംഘവുമാണ് എത്തിയതെന്ന് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടു 64സ്ഥാനികൾക്കാണ് പൗരാണികമായും ആചാരപരമായും അവകാശ മെന്നും ഇവയെല്ലാംഹിന്ദു സമുദായിക വിഭാഗങ്ങളാണെന്നും ഇതര മതസ്‌ഥർക്ക് അവിടെ യാതൊ രു അവകാശവുമില്ലെന്നും ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റർമാരും ട്രസ്റ്റിബോർഡ് ചെയർമാനും വാർത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
അതിനാൽ വളരെ സമാധാനപര മായും സൗഹാർദ്ദ അന്തരീക്ഷത്തിലും നടന്നുവന്ന കൊട്ടിയൂർ മഹോത്സവം അലകോലപ്പെടുത്താ നുള്ള തൽപ്പരക്ഷികളുടെ നീക്കത്തിൽ ഹിന്ദു ഐക്യവേദി ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇത്തരം നീക്കങ്ങൾ ആവർത്തിച്ചാൽ ഉചിതമായ പ്രതിരോധം തീർക്കുമെന്ന് .ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹൻ, കണ്ണൂർ ജില്ല പ്രസിഡൻ്റ് ഡോ: വി.എസ്. ഷേണായി, ജില്ല ജനറൽ സെക്രട്ടറി ടി.പി.സതീശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)

