ദന്ത രോഗങ്ങൾ കൂടുന്നു, ഫലപ്രദമായ ബോധവത്കരണത്തിന് നടപടി വേണം : കെ ജി ഡി എച്ച് എ

Dental diseases on the rise, action needed for effective awareness: KGDHA
Dental diseases on the rise, action needed for effective awareness: KGDHA

കണ്ണൂർ : സംസ്ഥാനത്ത് ദന്തരോഗങ്ങൾ വർദിക്കുന്ന സാഹചര്യത്തിൽ  ഫലപ്രദമായ ബോധവത്കരണത്തിന് നടപടിവേണമെന്ന്  കേരളാ ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഡന്റൽ ഹൈജീ കോണിൽ അഭിപ്രായം ഉയർന്നു. 

പിന്നാക്ക തീരദേശ ആദിവാസി മേഖലകളിൽ ഓറൽ കാൻസർ ഉൾപ്പെടെ വർദ്ദിക്കുന്നു. പുകയില ഉൽപനങ്ങൾക്കെതിരെ ഫലപ്രദമായ ബോധവത്കരണം അനിവാര്യമാണ് . പൊതുജനാരോഗ്യ നയത്തിൽ ദന്തരോഗ ബോധവത്കരണത്തിൽ മുന്തിയ പരിഗണന നൽകണം. പൊതു ജന ദന്താരോഗ്യ രംഗത്ത് ഡന്റൽ ഹൈജീനിസ്റ്റുകളുടെ കൂടുതൽ തസ്തികകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സൃ ഷ്ടിക്കണം മെന്നും, സ്കൂൾ സാമൂഹ്യ ദന്താരോഗ്യ പരിപാടികൾ ആരംഭിച്ച് ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം പരിഷ്കരിക്കണമെന്നും  ഡന്റൽ  ഹൈജീ കോണിൽ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു കൊണ്ടു ചൂണ്ടിക്കാട്ടി.

Dental diseases on the rise, action needed for effective awareness: KGDHA

സംസ്ഥാനത്തെ ദന്ത ശുചിത്വ പരിപാലകരുടെ  സംസ്ഥാന സമ്മേളനം  ഡന്റൽ ഹൈജീ കോൺ  കണ്ണൂരിൽ  സമാപിച്ചു . സമേളനം മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്തു.  ആരോഗ്യ കേരളം കെട്ടിപ്പടുക്കുവാൻ ദന്ത ശുചിത്വത്തിന്റെ പ്രാധാന്യം ഏറെയാണെന്നും , ദന്താരോഗ്യ  ബോധവത്കരണം സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനായി ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം കൂടുതൽ  പ്രയോജനപ്പെടുത്തും മെന്നും  മന്ത്രി പറഞ്ഞു . കെ ജി ഡി എച്ച് എ സംസ്ഥാന പ്രസിഡന്റ് ആർ ജയകൃഷ്ണൻ അധ്യക്ഷനായി . കേരള ഗവ  ഡന്റൽ ഹൈജീനിസ്റ്റ്  അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ കരിവെള്ളൂർ , വിനയൻ ജി എസ് , നാസറുദ്ദീൻ എൻ , സന്ദീപ്  ജെ ആർ , ആദിത്യ മോഹൻ, മായ വി വി , ഉമ്മർ സാദിഖ് എൻ  സ്നേഹൽ എ ആർ , ഷിബു പി ലോഹിത്ത്  എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വിനയൻ ജി എസ് പ്രസിഡന്റ് ,  ഷിബു പി ലോഹിത്ത് , വിഷ്ണു ആർ  ( വൈസ് പ്രസിഡന്റ് ) അജയ് കുമാർ കരിവെള്ളൂർ ( ജനറൽ സെക്രട്ടറി ) ആദിത്യ മോഹൻ , മായ വി വി ( ജോ സെക്രട്ടറി ) നാസറുദ്ദീൻ എൻ ( ട്രഷറർ ) ഉമ്മർ സാദിഖ് എൻ ( സയന്റിഫിക്ക് കമറ്റി കൺവീനർ )
. വിവിധ ജില്ലകളിൽ നിന്നുള്ളനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

Tags