പ്രായം തളർത്താത്ത ജനാധിപത്യവീര്യം : വോട്ടവകാശം മറക്കാതെ വിനിയോഗിച്ച് വെള്ളി മൂപ്പൻ
Dec 11, 2025, 23:01 IST
കണ്ണൂർ : പ്രായം 89 ആയെങ്കിലും വോട്ടെടുപ്പ് ദിനമായാൽ വെള്ളി മൂപ്പന് ചെറുപ്പക്കാരുടെ ചുറുചുറുക്കാണ്. വോട്ടെടുപ്പ് ദിനം രാവിലെ തന്നെ ഉന്നതിയിലുള്ള ബന്ധുക്കൾക്കൊപ്പം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ഇത്തവണയും പതിവുപോലെ കെ.കെ വെള്ളി പയഞ്ചേരി എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു.
tRootC1469263">ഇരിട്ടി നഗരസഭയിലെ പന്ത്രണ്ടാം വാർഡ് അത്തിതട്ടിൽ ഉൾപ്പെട്ടതാണ് കൂളിപ്പാറ ഉന്നതി. പത്ത് വീടുകളിൽ നിന്നായി 34 വോട്ടർമാരാണ് വോട്ട് ചെയ്യാനെത്തിയത്. വെള്ളിമൂപ്പനൊപ്പം മുതിർന്ന വോട്ടറായ കണ്ണൻ മൂപ്പനും വോട്ട് രേഖപ്പെടുത്തി. പ്രായം കൂടിയ സ്ത്രീ വോട്ടറായ കെ.കെ ഓമനയും കന്നി വോട്ടർമാരായ ആറുപേരും പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
.jpg)

