അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Teacher found hanging; Relatives say death was suspicious

പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു അഷിക

 തലശേരി :കണ്ണൂർ പാനൂർ ചെണ്ടയാട് അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്ത്. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷിക(31)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു അഷിക' ഇതേ സ്കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്.

tRootC1469263">

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്നത്തെത്തുടർന്ന് വിവാഹ മോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ഒരു വർഷത്തോളം അഷിക സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും മധ്യസ്ഥതയിലാണ് ഭർതൃഗൃഹത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ഭർത്താവായ ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ട് മൃതദേഹം സംസ്കരിച്ചു. തുടർന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രനാണ് അഷികയുടെ മകൻ അശോകൻ - രോഹിണി ദമ്പതികളുടെ മകളാണ് അഷിക.

Tags