കണ്ണൂരിൽ ഗൃഹനാഥൻ വീടിൻ്റെ ടെറസിന് മുകളിൽ നിന്നും വീണു മരിച്ചു

Kannur: Man falls to death from terrace of house

പരിയാരം :  ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ കണ്ടെത്തി.ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനമാ (55) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.15 നാണ് മൃതദേഹം കണ്ടത്.

 കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരിയായ ജെസിയാണ് ഭാര്യ. മക്കൾ : ദിൽന മരിയ (യു.കെ), സാവി (യു.എ.ഇ). മരുമകൻ: അഭിജിത് (യു.കെ). സംസ്കാരം പിന്നീട് നടക്കും.

Tags