മാരക രോഗത്തിൽ നിന്നും മുക്തി നേടാൻ ദൈവിക് ഉദാരമതികളുടെ കാരുണ്യം തേടുന്നു
കണ്ണൂർ :തലശ്ശേരി പന്ന്യന്നൂർ ശ്രീനിവാസിൽ താമസിക്കുന്ന ഷിജിത്തിൻ്റെയും രമ്യയുടെയും മകനും പന്ന്യന്നൂർ ഗവ. എൽ.പി.സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ ദൈവിക് ചികിത്സാ സഹായം തേടുന്നു.
അഡ്രിനാൽ ഗ്രന്ഥിയിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് എം.വി.ആർ.മെമ്മോറിയൽ ആശുപത്രിയിൽ മാസങ്ങളായി ചികിത്സയിൽ കഴിയുകയാണ് ദൈവിക്. ഒന്നര കോടിയാണ് ചികിൽസയ്ക്ക് വേണ്ടത്. നിലവിൽ 80 ലക്ഷത്തോളം കിട്ടിയിട്ടുണ്ട്.
സ്ഥിരമായി തൊഴിലോ വരുമാനമോ ഇല്ലാത്ത കുടുംബത്തിന് താങ്ങാനാവാത്ത സാഹ ചര്യത്തിൽ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാരുടെ യോഗം ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികൾ ചികിത്സാ സഹായം അയക്കേണ്ട
ബാങ്ക് വിലാസം
Name : T SHIJITH
A/c No. : 20260200007611
IFSC Code: FDRL0002026
Bank : FEDERAL BANK
Branch : PANOOR
ഫോൺ: 9446397396
വാർത്താ സമ്മേളനത്തിൽ ദൈവിക് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ പി.ടി.കെ.പ്രേമൻ മാസ്റ്റർ, ജനറൽ കൺവീനർ ബൈജു ഭാസ്ക്കർ, സനിൽ പറമ്പത്ത്, എം കെ റഫീഖ്, സി.കെലിജേഷ് എന്നിവർ പങ്കെടുത്തു.