കണ്ണൂരിൽ തോട്ടിൽ വീണു മരിച്ച മധ്യവയസ്ക്കൻ്റെ മൃതദേഹം സംസ്കരിച്ചു
Feb 9, 2025, 15:42 IST


തളിപറമ്പ് : തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോൾ കാല്‍വഴുതി വീണു മരിച്ച മധ്യവയസ്ക്കൻ്റെ മൃതദേഹം പട്ടുവം പൊതു ശ്മശാനത്തിൽ
സംസ്കരിച്ചു.പട്ടുവത്ത് ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ പട്ടുവം പണ്ടാര വളപ്പില്‍ യതീശനാ(53)ണ് ശനിയാഴ്ച്ച വൈകിട്ട് മരിച്ചത്.
പരേതരായ എ.കുഞ്ഞമ്പു-പി.വി.രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: സുവര്‍ണ.മക്കള്‍: അഭിനവ്, ശിവരഞ്ജിനി (ഇരുവരും വയക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).സഹോദരങ്ങള്‍: ദിനേശന്‍ (ദുബായ്), സതീശന്‍ (വ്യാപാരി, പാടിയോട്ടുചാല്‍), സുരേശന്‍, അജിത (ഒളവറ).