ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടനയുടെ മെഗാ എക്‌സ്പോ ശനിയാഴ്ച മുതൽ തളിപ്പറമ്പിൽ

Darul Falah Islamic Academy student organization's mega expo to be held in Taliparamba from Saturday
Darul Falah Islamic Academy student organization's mega expo to be held in Taliparamba from Saturday


 തളിപ്പറമ്പ: ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി സഹസ്ഥാപനമായി തളിപ്പറമ്പിന്റെ ഹൃദ്യ ഭൂമിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മത ഭൗതിക സമന്വയ കലാലയമായ ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരുന്ന സാഫ് ബിനാലെ മെഗാ എക്‌സ്പോ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. വൈവിധ്യമാർന്ന എക്സ്പോ, റോബോട്ടിക്സ്, സയൻസ്, ഇസ്ലാമിക്, ഗിന്നസ് റെക്കോർഡ് തുടങ്ങി വ്യത്യസ്തമായ ഷോകൾ കൊണ്ടും എക്സ്പോ തളിപ്പറമ്പിന്റെ മെഗാ എക്‌സ്പോ ആയി മാറിയിരുന്നു. കഴിഞ്ഞതവണ  ഏറ്റെടുത്തത് പോലെ ജനങ്ങൾ എക്‌സ്പോ  ഈ തവണയും സ്വീകരിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

tRootC1469263">

ഡിസംബർ 27ന് രാവിലെ 10 മണിക്ക് കിംസ് സിഇഒ ഫർഹാൻ യാസീൻ എക്‌സ്പോ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖരായ രാഷ്ട്രീയ സാംസ്കാരിക കലാകായിക നേതാക്കന്മാർ എക്സ്പോയുടെ ഭാഗമാകും. ഡിസംബർ 27 രാത്രി ഖവാലിയും 28ന് അസ്മാഹുൽ ഹുസ്ന വാർഷികവും 29ന് അഖില കേരള ഖവാലി മത്സരവും ഒപ്പം അഖില കേരള ക്വിസ് മത്സരവും ലീഡേഴ്സ് മീറ്റും നടത്തപ്പെടും
 

Tags