മട്ടന്നൂരിൽ വൻ ലഹരി വേട്ട;153.379 ഗ്രാം എംഡിഎംഎ പിടികൂടി ഡാൻസാഫ് ടീമും മട്ടന്നൂർ പോലീസും

Major drug seizure in Mattannur; DANSAF team and Mattannur police recover 153.379 grams of MDMA.

മട്ടന്നൂർ: പാലോട്ട് പള്ളിക്ക് സമീപം വെച്ച് കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും നടത്തിയ പരിശോധനയിൽ കോമേഴ്സ്യൽ അളവിൽ എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് സ്വദേശി നിസാം എ.പി. (35) പിടിയിലായി.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ  പ്രതിയിൽ നിന്നും 153.379 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. സ്പീക്കറിനുള്ളിലും കീചെയിനിലും കുപ്പിവെള്ളത്തിനകത്തുമായി അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കൂത്തുപറമ്പ് എ.എസ്.പി ശിവം ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകരം എസ്.ഐ. ഷജീം ജെ.-യുടെ നേതൃത്വത്തിൽ  അടങ്ങുന്ന ഡാൻസാഫ് സംഘവും, മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശൻ വി.കെയുടെ നേതൃത്വത്തിലുള്ള എസ്.ഐ. രവീന്ദ്രൻ, സി.പി.ഒ.മാരായ ഷാജി, അനീസ്, റിജിൽ എന്നിവരടങ്ങുന്ന പോലീസുമാണ് പ്രതിയെ പിടികൂടിയത്.

Tags