അപകടകരമായ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
Jul 5, 2025, 09:09 IST
കണ്ണൂർ : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചതിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പഴകിയ കെട്ടിടം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാനെത്തി.
ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഇല്ലാതതിനെ തുടർന്നും ഫോണിൽ വിളിച്ചപ്പോൽ പ്രതികരിക്കാത്തതിനെ തുടർന്നും പ്രവർത്തകർ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻവിജിൽ മോഹൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സമരം നടത്തിയവരെ കണ്ണൂർ ടൗൺ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കി.
.jpg)


