തകർന്ന റോഡ് ; ബിജെപി കാങ്കോൽ ആലപ്പടമ്പ് കമ്മിറ്റി പി ഡബ്ല്യൂ ഡി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു


കാങ്കോൽ :പയ്യന്നൂർ - ചെറുപുഴ റോഡിൽ ഗവ: വിത്തുൽപ്പാദന കേന്ദ്രത്തിനു സമീപത്തുള്ള റോഡ് ദിവസങ്ങളായി താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് അപകട ഭീഷണി നിലനിൽക്കുന്ന റോഡിലെ കുഴിയിൽ ബിജെപി കാങ്കോൽ ആലപ്പടമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു .ദിവസേന ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ ഉണ്ടായ അപകടകരമായ അവസ്ഥയ്ക്ക് വേണ്ട പരിഹാരങ്ങൾ പി ഡബ്ല്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാധരൻ കാളീശ്വരം പറഞ്ഞു .
tRootC1469263">പി ഡബ്ല്യൂ ഡി റോഡിൽ ഉണ്ടായ റോഡ് മുഴുവനായും താഴ്ന്നുപോകുന്ന ഭീകരമായ അവസ്ഥയിൽ ഈ കാലവർഷം കനത്തത്തോടുകൂടി ചെറിയ വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ റോഡ് പൂർണ്ണ സ്ഥിതിയിൽ എത്തിക്കാൻ പി ഡബ്ല്യൂ ഡി അധികൃതർ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .ബിജെപി പെരിങ്ങോം മണ്ഡലം ജനറൽ സെക്രട്ടറി കെ സുനിൽ കുമാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ കെ രഞ്ജിത്ത് ശ്രാവൺ ആലപ്പടമ്പ് സുധീഷ് കര്യാപ്പ് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി .
