ദക്ഷിണാമൂർത്തി സംഗീതപുരസ്‌കാരം കർണാടിക് സംഗീതജ്ഞൻ മിഥുൻ ജയരാജിന് സമ്മാനിക്കും

Dakshinamoorthy Music Award to be presented to Carnatic musician Mithun Jayaraj
Dakshinamoorthy Music Award to be presented to Carnatic musician Mithun Jayaraj

 കണ്ണൂർ:  മക്രേരി ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ സംഗീതോത്‌സവ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ദക്ഷിണാമൂർത്തി സംഗീതപുരസ്‌കാരം പ്രശസ്ത  കർണാടിക് സംഗീതജ്ഞൻ മിഥുൻ രാജിന് സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ ആഞ്ജനേയ ലക്ഷാർച്ചനയോടെ പരിപാടി തുടങ്ങുന്നത്. അന്നേ ദിവസം വൈകിട്ട് അഞ്ചിന് ശ്രീരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും  നടത്തും.

tRootC1469263">

Dakshinamoorthy Music Award to be presented to Carnatic musician Mithun Jayaraj

വൈകിട്ട് ഏഴിന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സാംസ്‌കാരി സന്ധ്യയിൽ പ്രശസ്ത സംഗീതജ്ഞൻ പ്രൊഫ.പി. ആർ കുമാര കേരള വർമ്മ പുരസ്‌കാരം സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും ഉപഹാരവുമാണ് പുരസ്‌കാരം., പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സംാസ്‌കാരിക സന്ധ്യഉദ്ഘാടനം ചെയ്യും.  മലബാർ ദേവസ്വം ബോർഡ് തലശേരി ഏരിയാ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനാകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരുവേശി പുടയൂർ പ്രസാദ് നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി ബൈജു, പാറശാല രവി, ഗോമതിശ്രീ, ക്ഷേത്രരക്ഷാധികാരി പരമേശ്വര പൊതുവാൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സാംസ്‌കാരിക സന്ധ്യയിൽ25വർഷമായി സംഗീതാർച്ചനയിൽ പങ്കെടുത്തുവരുന്ന സംഗീതജ്ഞരെ സംഗീതസംവിധായകൻ പി. എസ് വിദ്യാധരൻമാസ്റ്റർ . ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ  ഒരുവർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 ന് മിഥുൻരാജ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. തുടർന്ന് കെ. രാഘവൻമാസ്റ്ററുടെ ശിഷ്യനായ ഷമീർ ബാബുവും സംഘവും അവതരിപ്പിക്കുന്ന വി.ദക്ഷിണാമൂർത്തി സ്വാമി സംഗീതം നൽകിയ സുവർണ ഗാനങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുളള സംഗീതമാലിക അവതരിപ്പിക്കും.

മക്രേരി ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം 27ന് രാവിലെ എട്ടുമണിമുതൽ തുടങ്ങി 28ന് രാവിലെ  എട്ടുമണിക്ക് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  വാർത്താസമ്മേളനത്തിൽ കൺവീനർ എൻ.വി ഹേമന്ത് കുമാർ, ചെയർമാൻ കെ.രവീന്ദ്രൻ, പരമേശ്വര പൊതുവാൾ  പി. എൻ പത്മനാഭൻ,  എക്‌സിക്യൂട്ടീവ് ഓഫീസർ  എം. മഹേഷ് എന്നിവർ പങ്കെടുത്തു.

Tags